മൂന്നാർ: ടൗണിൽ വ്യാപാരം നടത്തുന്ന യുവാവിന്റെ 77 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നു. ഓൺലൈൻ ട്രേഡിങ് വഴി സ്വർണം വാങ്ങിവിറ്റു ലക്ഷങ്ങൾ ലാഭം നേടാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓൺലൈൻ സ്വർണക്കച്ചവടം വഴി കിട്ടിയ ലാഭമെന്നു വിശ്വസിപ്പിച്ച് 8.41 ലക്ഷം രൂപ യുവാവിന്റെ അക്കൗണ്ടിലേക്കു തട്ടിപ്പുകാർ പലപ്പോഴായി നിക്ഷേപിച്ചിരുന്നു. ഇതോടെ യുവാവ് കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു.
ഒരു കമ്പനിയുടെ ഏജന്റ് എന്ന പേരിൽ ഓൺലൈൻ വഴി തമിഴിൽ ചാറ്റ് ചെയ്തു പരിചയം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. 2024 നവംബർ 12 മുതൽ 2025 ഒക്ടോബർ 13 വരെ പലപ്പോഴായാണ് 77 ലക്ഷം രൂപ തട്ടിയെടുത്തത്.
ഒരു മാസമായി ട്രേഡിങ് സംബന്ധിച്ചു വിവരമൊന്നുമില്ലാതായതോടെയാണു വ്യാപാരിക്കു തട്ടിപ്പു മനസ്സിലായതും പരാതി നൽകിയതും. ഇടുക്കി സൈബർ പൊലീസ് കേസെടുത്തു.

Post a Comment