യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി; ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം

 


വാഷിങ്ടൺ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടി. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള പല മേഖലകളിലും ഡെമോക്രാറ്റുകളുടെ മുന്നേറ്റമാണ്. യുഎസ് കോൺ​ഗ്രസിലെ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിനൊപ്പം 36 സംസ്ഥാനങ്ങളിലെ ​ഗവർണർ തെരഞ്ഞെടുപ്പും നടന്നിരുന്നു. 


ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ജനപ്രതിനിധി സഭയിൽ 101 സീറ്റുകളിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നേറ്റം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി 55 സീറ്റുകളിലും മുന്നേറുന്നു. സെനറ്റ് തെരഞ്ഞെടുപ്പിൽ ജോർജിയ, ന്യൂ ഹാംപ്ഷിയർ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ ഡെമോക്രാറ്റുകൾക്കാണ് ജയം. ഡെമോക്രാറ്റ് പാർട്ടിയുടെ ജോൺ ഒസോഫ് ജോർജിയയിൽനിന്നും ക്രിസ് പപ്പാസ് ന്യൂ ഹാംപ്ഷെയറിൽനിന്നും മുൻ ​ഗവർണർ റോയ് കൂപ്പർ നോർത്ത് കരോലിനയിൽനിന്നും യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡെലാവയർ, ന്യൂ ജേഴ്സി, ഇല്ലിനോയി എന്നിവിടങ്ങളിലും ഡെമോക്രാറ്റ് സ്ഥാനാർഥികൾ സെനറ്റിലേക്ക് വിജയിച്ചു. കെന്റകിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ജയം.


യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടുവർഷത്തെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയായായാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. നിലവിലെ ഫലസൂചനകൾ പ്രകാരം ട്രംപിന് തിരിച്ചടി നൽകുന്നതാണ് ജനവിധി. രാജ്യത്ത് വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ഇറാൻ യുദ്ധവും അടക്കം ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. 

Post a Comment

Previous Post Next Post