ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ ആകും

 


തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ ആകും. സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും കാർത്തികേയന് നിയമനം നൽകി. ശർമ്മിള മേരി ജോസഫിനു കെറ്റിഡിഎഫ്‌സിയുടെ അധിക ചുമതല നൽകി. എൻ പ്രശാന്തിന് കെഎസ്ഇബി ചെയർമാൻ സ്ഥാനത്തിന് പുറമെ മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ അധിക ചുമതലകളും നൽകി.


എംജി രാജമാണിക്യത്തിനു ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതല നൽകി. ഗോപാലകൃഷ്ണൻ ഐഎസിനെ മൃഗശാല മ്യൂസിയം പുരാവസ്തു വകുപ്പിന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി. ഡി ബാലമുരളിക്ക് കെഎംഎസ്സിഎൽ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി. ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയാണ് ഡി ബാലമുരളി.


സുഹാസ് എസ് ഐറ്റി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. അബ്ദുൽ നാസർ.ബി സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. സുഭാഷ് ടിവി കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. കെഎംഎസ്‌സിഎൽ എംഡി ആയുള്ള നിയമനം സുഭാഷ് ടിവി അംഗീകരിച്ചിരുന്നില്ല. അഫ്‌സാന പർവീൻ മിൽമ മാനേജിങ് ഡയറക്ടറായും നിയമനം നൽകി.

Post a Comment

Previous Post Next Post