ആഗോള തലത്തിൽ വമ്പൻ നേട്ടവുമായി 'രാമായണ' മുന്നേറ്റം തുടരുന്നു; 2000 കോടിയിലേക്ക് ഇനി കുറച്ച് ദൂരം മാത്രം

 


നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം കൊയ്യുന്നത്. പതിനെട്ട് ദിവസം കൊണ്ട് ആഗോളതലത്തില്‍ 1705 കോടി നേട്ടമാണ് രാമായണ സ്വന്തമാക്കിയിരിക്കുന്നത്.


നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.


സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരന്നത്. 

Post a Comment

Previous Post Next Post