ആഗോള കളക്ഷൻ 1000 കോടി പിന്നിട്ടു! ബ്ലോക്ക്ബസ്റ്റർ വിജയവുമായി 'രാമായണ' തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നു

 


നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ - പാർട്ട് 1' തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ റെക്കോർഡുകളാണ് തകർത്തെറിയുന്നത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി കഴിഞ്ഞു. ഇതുവരെയായി രാമായണ ആഗോളതലത്തില്‍ 1060 കോടിയാണ് വാരിയത്.


ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്.


ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. സിനിമയുടെ രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

Post a Comment

Previous Post Next Post