തൃശൂര്‍ : 1995ല്‍ നടന്ന കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 30 വര്‍ഷത്തിനുശേഷം പിടിയില്‍. തൃശൂര്‍ നഗരത്തെ ഞെട്ടിച്ച മാര്‍ത്ത കൊലക്കേസിലെ പ്രതി ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. കൊലപാതകം നടക്കുമ്പോള്‍ പ്രതിക്ക് 18 വയസായിരുന്നു പ്രായം.
ചാലക്കുടി സ്വദേശി പ്രസാദ് (19) ആയിരുന്നു കൂട്ടുപ്രതി. സ്വര്‍ണം അപഹരിക്കുന്നതിനായിരുന്നു പ്രതികള്‍ കൊലപാതകം നടത്തിയത്. കൃത്യത്തിന് പിന്നാലെ അറസ്റ്റിലായ കൃഷ്ണകുമാര്‍ താമസിയാതെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോടതി ലോങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിട്ട് 30 വര്‍ഷത്തോളമായി. അന്വേഷണം നടന്നിരുന്നെങ്കിലും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെ തൃശൂര്‍ മേഖല ഡിഐജിയുടെ നിര്‍ദേശപ്രകാരം സിറ്റി പോലീസ് കമ്മിഷണര്‍ നകുര്‍ ആര്‍ ദേശ്മുഖ്, തൃശൂര്‍ എസിപി ടിആര്‍ രാജേഷ്, ഈസ്റ്റ് സി.ഐ. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിക്കുകയായിരുന്നു. 2022 മുതല്‍ കേസ് നോക്കിയിരുന്ന പോലീസുകാരും വെസ്റ്റ് എസ്.ഐ. ആദര്‍ശും പോലീസുകാരായ ഷനോജ്, ഹരീഷ്, ദീപക്, അജ്മല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment