തിരുവനന്തപുരം: ഇംഗ്ലീഷ് മാസം ഒന്നിന് മദ്യവില്‍പ്പന വിലക്കുന്ന ഡ്രൈ ഡേയ്ക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ.ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് എതിരെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അമ്പതിനായിരം രൂപ ഫീസടച്ച് ടൂറിസം മേഖലയില്‍ ഡ്രൈ ഡേയില്‍ മദ്യം വിളമ്പാൻ അനുവദിക്കുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഇന്നലെ നടന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയുടെ ഈ നിലപാട്.
ഒന്നാം തിയതിയില്‍ ഇപ്പോള്‍ തന്നെ ടൂറിസം മേഖലയ്ക്ക് ഇളവുണ്ട്. നിശ്ചിത ഫീസടച്ച് ടൂറസം മേഖലയിലെ വിവിധ ഇവന്റുകളില്‍ മദ്യം വിളമ്പാനുള്ള ഒരു ചട്ട ഭേദഗതി എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം 50000 രൂപയാണ് ബാറുടമകള്‍ എക്സൈസില്‍ അടക്കേണ്ടത്. എന്തിനാണ് 50000 രൂപ ഈടാക്കുന്നത് എന്ന ചോദ്യമാണ് നിയമസഭയിലെ സബ്ജറ്റ് കമ്മിറ്റി യോഗത്തില്‍ ഇന്നലെ മുഖ്യമന്ത്രി ഉന്നയിച്ചത്.

മുഖ്യമന്ത്രി തന്നെ അധ്യക്ഷനായ സബ്ജറ്റ് കമ്മിറ്റിയാണ് ധനകാര്യ വകുപ്പിന്റേത്. യോഗത്തില്‍ മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്തപ്പോഴാണ് നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഒന്നാം തിയതി മദ്യം വിലക്കുമ്പോള്‍ മാര്യേജ്, ഇവന്റ്, കോണ്‍ഫറൻസ് തുടങ്ങിയ ഉള്‍പ്പെടുന്ന മൈസ് ടൂറിസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Post a Comment