ആഗോള റിലീസിന് മുന്നോടിയായി കേരളത്തിൽ പ്രത്യേക പ്രീമിയർ ഷോകൾ; ദുൽഖറിന്റെ ‘ആകാശത്തിൽ ഒരു താരകം' നവംബർ 19ന് വൈകിട്ട് 7 മണി മുതൽ പ്രദർശനം ആരംഭിക്കും

 


ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശത്തിൽ ഒരു താരകം (AOT)’ ആഗോള റിലീസിന് മുന്നോടിയായി കേരളത്തിൽ പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കുന്നു. നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നതിന് തലേദിവസമായ നവംബർ 19ന് വൈകിട്ട് 7 മണി മുതലാണ് മലയാളം പ്രീമിയർ ഷോകൾ നടക്കുന്നത്.


കേരളത്തിലെ അഞ്ച് പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിലാണ് പ്രീമിയർ പ്രദർശനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം: സിനിപോളിസ്, എറണാകുളം: സിനിപോളിസ്, തൃശൂർ: പാലാക്സി, കണ്ണൂർ: സിനിപോളിസ്, കോഴിക്കോട്: പാലാക്സി. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. 


ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും കോർത്തിണക്കിയ മനോഹരമായ ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്.


പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് 'കല്പന' എന്ന നായികാ കഥാപാത്രമായെത്തുന്നത്.

Post a Comment

Previous Post Next Post