തിരുവനന്തപുരം: കേരളത്തില്‍ പഠിച്ച് ഇറങ്ങുമ്പോള്‍ തന്നെ ജോലി കിട്ടുന്ന സാഹചര്യം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പല സംസ്ഥാനങ്ങളിലും വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്ത കോളേജുകളില്‍ ലക്ഷങ്ങള്‍ മുടക്കി വിദ്യാർത്ഥികള്‍ പോകുന്നു.
സർക്കാർ യൂണിവേഴ്സിറ്റികള്‍ക്കും കോളേജുകള്‍ക്കും സ്വാതന്ത്ര്യം കൊടുക്കാൻ പോകുന്നു. പുതിയ കോഴ്സുകള്‍ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസം റിസർച്ച് ഓറിയെന്റേഡ് ആയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ നിലവിലെ സ്ഥിതി അങ്ങനെ അല്ല. അതില്‍ മാറ്റം വരണം. സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുകയാണ്. ഫയലുകള്‍ തീർപ്പാക്കാൻ AI സഹായം ഉപയോഗിക്കാൻ പോകുന്നു. അങ്ങനെയുള്ള സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസ് സജീകരിക്കുന്നുണ്ട്. തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകളുടെ എണ്ണം അടുത്ത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Post a Comment