ആറ്റിങ്ങലില്‍ വാഹനപരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം, ബോണറ്റിലേക്ക് വീഴുന്നത് ദൃശ്യങ്ങൾ പുറത്ത്



തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷന് സമീപം വാഹന പരിശോധനക്കിടെ എംവി‍ഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം.

വാഹന പരിശോധനക്കിടെ തടഞ്ഞപ്പോള്‍ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. 

അതേ സമയം സ്പീഡ് ബ്രേക്കർ വെക്കാതെ റോ‍ഡിന് നടുവില്‍ നിന്ന് ഉദ്യോഗസ്ഥൻ കൈ കാണിച്ചതിന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനമുയരുന്നുണ്ട്. ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴയിട്ടിരിക്കുകയാണ്. 

ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു ഈ സംഭവം.

Post a Comment

Previous Post Next Post