യൂത്ത് കോണ്‍ഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. റിന്റോയ്ക്കും അമ്മയ്ക്കും സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു. കഞ്ചാവ് വില്പന പൊലീസിനെ അറിയിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. വീട്ടിലെത്തിയ ലഹരിസംഘം മൂവരെയും ആക്രമിക്കുകയായിരുന്നു.
കുറച്ചുനാള്‍ മുൻപ് പ്രദേശത്തുനടന്ന കഞ്ചാവ് വില്പനയെക്കുറിച്ച് റിന്റോ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനായിരുന്നു ആക്രമണമെന്നാണ് വിവരം. ഓട്ടോയിലും ബൈക്കിലുമായാണ് സംഘമെത്തിയതെന്ന് റിന്റോ പറഞ്ഞു. തുടർന്ന് ആയുധങ്ങളുമായി വീട്ടിലേയ്ക്ക് അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. അക്രമത്തിനുശേഷം പ്രതികള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Post a Comment