ക്രിസ്‌മസിന് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക ആര്‍ടിസി; നാട്ടിലെത്താനിരുന്ന മലയാളികള്‍ക്ക് ആശ്വാസം

 


ബംഗളൂരു: ക്രിസ്‌മസ് അവധിയോടനുബന്ധിച്ച്‌ കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകള്‍ പ്രഖ്യാപിച്ച്‌ കർണാടക ആർടിസി.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 20 മുതല്‍ 24 വരെ 20 ബസുകളാണ് അധികമായി അനുവദിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കാണ് നിലവില്‍ സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്സവ സീസണുകളില്‍ സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കാറുണ്ട്. അതിന് വലിയൊരു ആശ്വാസമാണ് ഈ തീരുമാനം. യാത്രക്കാരുടെ തിരക്കും ടിക്കറ്റ് ബുക്കിംഗും വർദ്ധിക്കുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും കർണാടക ആർടിസി ആലോചിക്കുന്നുണ്ട്.

Post a Comment

Previous Post Next Post