ചോരയ്ക്ക് ചോരയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.ഒരു കൊലപാതകവും കേരളത്തില്‍ ഇനി രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഉണ്ടാകരുതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അങ്ങനെ ഏതെങ്കിലും കൊലപാതകം സംഭവിച്ചാല്‍ പോലും അതിനു പകരം കൊലപാതകമാണ് എന്ന നില സിപിഐഎം ഉപേക്ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിലപാട് പരസ്യമായി രാജ്യത്തോട് പറഞ്ഞ പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും, കഴിഞ്ഞ അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനിടെ കേരളം സമാധാനപരമായ അന്തരീക്ഷത്തിലൂടെ മുന്നോട്ടുപോയത് ആ നിലപാടിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രിക്കെതിരെയും എം വി ഗോവിന്ദന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി കണ്ണൂരില്‍ വന്ന് നടത്തിയ പ്രസംഗത്തില്‍ 'ചോരയ്ക്ക് ചോര' എന്നും 'ഒന്നിനെയും വിടാന്‍ പോകുന്നില്ല' എന്നും പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അര്‍ഥമെന്താണെന്നും അത് സത്യപ്രതിജ്ഞാലംഘനമാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
കണ്ണൂര്‍ പ്രസംഗത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.മധുസൂദനനെതിരെ കേസെടുക്കുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാലംഘനം നടത്തിയ വി ഡി സതീശനെതിരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ധനരാജ് കേസിലെ വിധിക്കെതിരെ പാര്‍ട്ടി അപ്പീല്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു. കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ അര്‍ഥം വരുന്ന പ്രയോഗത്തെയോ അംഗീകരിക്കുന്നില്ലെന്നും, പാര്‍ട്ടി വിരുദ്ധ സമീപനങ്ങളെ ജനങ്ങളെ അണിനിരത്തി നേരിട്ടുകൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment