തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ വിമർശനങ്ങളെ പരിഹസിച്ച് മന്ത്രി കെ.മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നത് കൊണ്ട് ഒറിജിനല്‍ പ്രതിപക്ഷ നേതാവിനോട് സഹതാപമുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ രണ്ടു ദിവസമായി ആരും മൈൻഡ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബി.ജെ.പിയില്‍ നിന്ന് ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമെന്നും മുരളീധരൻ പറഞ്ഞു. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. വ്യക്തിപരമായ അഭിപ്രായം പുറത്തുപറയേണ്ടതില്ല. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും മറ്റും കാര്യങ്ങള്‍ തീരുമാനിക്കും. പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Post a Comment