പാലക്കാട് ജ്വല്ലറിയില്‍ വൻ കവര്‍ച്ച; തോക്ക് ധാരികളായ മൂന്ന് യുവാക്കള്‍ സ്വർണവുമായി രക്ഷപ്പെട്ടു, പൊലീസ് അന്വേഷണം ആരംഭിച്ചു

 


പാലക്കാട്: പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവർച്ച. തോക്ക് ധാരികളായ മൂന്ന് യുവാക്കള്‍ സ്വർണവുമായി രക്ഷപ്പെട്ടു.

ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് മോഷ്ട്ടാക്കള്‍ എന്നാണ് സംശയം. സംഭവം നടക്കുമ്പോള്‍ ജ്വല്ലറിയില്‍ ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 സ്വർണം വാങ്ങാനെന്ന വ്യാജേന ഇവർ എത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. സംഭവത്തില്‍ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post