ഇടിച്ചിറങ്ങി സ്വര്‍ണവില..; അറിയാം ഇന്നത്തെ സ്വര്‍ണ നിരക്ക്



 തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പവന് 3760 രൂപ കുറഞ്ഞ് 92,080 എന്ന നിരക്കില്‍ എത്തിയിരുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏറെ നാളുകളായി സംസ്ഥാനത്തെ സ്വർണവില ലക്ഷം കടന്ന നിലയിലായിരുന്നു. ആ വിലയാണ് ഇപ്പോള്‍ ഇടിച്ചിറങ്ങുന്നത്. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലുമെത്തിയിട്ടുണ്ട്.


കഴിഞ്ഞ വർഷം ഡിസംബറില്‍ ഒരു ലക്ഷം കടന്ന സ്വർണവിലയില്‍ കുറച്ചു ദിവസങ്ങളായി വലിയ രീതിയിലാണ് മാറ്റമുണ്ടാകുന്നത്. ബുധനാഴ്ചയോടെ പവൻ വില ഒരു ലക്ഷത്തില്‍ നിന്ന് കുറഞ്ഞിരിന്നു. ഇത് സ്വർണവിപണയില്‍ ഒരുപോലെ പ്രതീക്ഷകളും ആശങ്കകളും നല്‍കുന്നതാണ്.

കഴിഞ്ഞ ദിവസം 1,880 രൂപ കുറഞ്ഞ് 95,840 രൂപയായിലെത്തിയിരുന്നു. വിവാഹം, മറ്റ് കുടുംബാവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായി സ്വർണം വാങ്ങാൻ പദ്ധതിയുണ്ടെങ്കില്‍ വില കുറയുന്നത് പ്രയോജനപ്പെടുത്താവുന്നതാണ്.

Post a Comment

Previous Post Next Post