ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം; 'ജീവനക്കാര്‍ മാന്യതയോടെ പെരുമാറണം, ക്ഷോഭിക്കരുത്', ഭക്തര്‍ അയച്ച കത്തില്‍ ഇടപെട്ട് ഹൈക്കോടതി




കൊച്ചി: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിന്മേല്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി.

ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി. ഭക്തജനങ്ങളോട് ക്ഷോഭിക്കരുത്. 

ഭക്തരും ജീവനക്കാരും ഒരു മര്യാദ പുലർത്തണം. ദർശനത്തിനായുള്ള ക്യൂ സുഗമമായി കൊണ്ടു പോകണം. എന്നാല്‍ ഭക്തരോടുള്ള ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം അതിരു വിടരുതെന്നും ഹൈക്കോടതിയുടെ നിർദേശം.


Post a Comment

Previous Post Next Post