ഇടുക്കി: ചിന്നക്കനാലില്‍ നാട്ടുകാർക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചു.
ഇതുവരെ നാലുപേരെ കൊലപ്പെടുത്തിയ ആനയാണ് ചക്കക്കൊമ്പൻ. ദൗത്യത്തിൻ്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാർഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.
ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. 1, 2, 9, 10, 11, 12 വാർഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെൻ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ബാധകമാണ്.

Post a Comment