കോട്ടയം: ഇടത് സര്‍ക്കാര്‍ വരുത്തിവെച്ച 136 കോടി രൂപയുടെ കടം കാരണമാണ് കേരള ഫീഡ്‌സിന് കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ.
കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ ദേശീയ ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. കാലിത്തീറ്റ നിര്‍മാണത്തിലെ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും ഫീഡ്‌സിന്റെ വില കൂടാന്‍ കാരണമായിട്ടുണ്ട്.
ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ സജീവ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. കാലിത്തീറ്റ സബ്സിഡി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും അത് പൂര്‍ണമായും വിതരണം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പാല്‍വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിലവര്‍ദ്ധന താത്കാലിക പരിഹാരമാണ്. എന്നാല്‍ അതുമൂലം സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment