'ആട്ടിൻതോലിട്ട ചെന്നായ; സത്യങ്ങള്‍ ഇനിയും മറഞ്ഞിരിക്കരുത്'; ഷാഫി പറമ്പില്‍ എംപിയെ ലക്ഷ്യമിട്ട് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി അമല്‍ ഉണ്ണിത്താൻ



കോട്ടയം: ഷാഫി പറമ്പില്‍ എംപിയെ ലക്ഷ്യമിട്ട് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമല്‍ ഉണ്ണിത്താൻ.

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്‌താവന കെപിസിസി പ്രസിഡന്റ് വിലക്കിയത് വകവയ്ക്കാതെയാണ് പുതിയ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണരൂപം

കേട്ടതും കേള്‍ക്കാത്തതുമായ പല കഥകളും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു!


രാഷ്ട്രീയത്തില്‍ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ കൂടെനിന്നവരുടെ യഥാർത്ഥ മുഖം തിരിച്ചറിയാനാണ് പ്രയാസം!

ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ!

ഇനിയും എത്ര കഥകള്‍ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കട്ടെ.

പ്ളീസ് ഓപ്പണ്‍ ദി ഡയറി, ദദ്ദിയ്


സത്യങ്ങള്‍ ഇനിയും മറഞ്ഞിരിക്കരുത്!


ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താനും കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു. ഷാഫി എ ഗ്രൂപ്പാണെങ്കില്‍ അത് എട്ടാമത്തെ അത്ഭുതമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. ഷാഫിക്കെതിരെ അരുതാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. എ ഗ്രൂപ്പില്‍ ഇല്ലെന്നാണ് പറഞ്ഞത്. ആക്രമണം നിർത്താൻ ഷാഫിയോട് പറഞ്ഞോളൂവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രതികരണം.

'ഞാൻ ഷാഫി പറമ്പിലിനെ അപമാനിക്കുകയോ അവഹേളിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു കാര്യത്തിലും കടന്നുപോയിട്ടില്ല. അദ്ദേഹമിപ്പോള്‍ എ ഗ്രൂപ്പിലല്ലെന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ. എ ഗ്രൂപ്പ് എന്നുപറഞ്ഞ് മൂന്ന് പേരുടെ പേരാണ് പുറത്തുവന്നത്. കെ സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവർ കറകളഞ്ഞ എ ഗ്രൂപ്പുകാരാണ്. ഷാഫി പറമ്പില്‍ എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടേ എനിക്ക് കാണാൻ കഴിയൂ. അയാളെ ഒരിക്കലും എ ഗ്രൂപ്പായി അംഗീകരിക്കില്ല'- എന്നും ഉണ്ണിത്താൻ കഴിഞ്ഞദിവസം വ്യക്തമാക്കി.

Post a Comment

Previous Post Next Post