തമിഴ്നാട് ആണ്ടിപെട്ടിയില്‍ ജയിൽ ചാടി 17 വിചാരണ തടവുകാർ; രക്ഷപ്പെട്ടത് പൊലീസുകാരെ ആക്രമിച്ച്


 തേനി : തമിഴ്‌നാട്ടിൽ വന്‍ ജയില്‍ചാട്ടം. തേനി ആണ്ടിപെട്ടിയില്‍ പൊലീസുകാരെ ആക്രമിച്ച് ജില്ലാ ജയിലില്‍ നിന്ന് 17 വിചാരണ തടവുകാര്‍ രക്ഷപ്പെട്ടു. ഒരാള്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേരളത്തിലെത്തുമെന്ന നിഗമനത്തില്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് തിരച്ചില്‍ നടക്കുകയാണ്.


തമിഴ്‌നാട്ടിലൊട്ടാകെയും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാകെയും തീവ്രപരിശോധന നടക്കുകയാണ്. 500ലധികം വിചാരണ തടവുകാരുള്ള ജയിലില്‍ നിന്നാണ് 17 പേര്‍ ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് ജയില്‍ ചാടിയത്. വിവിധ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിട്ടിരുന്നവരാണിവര്‍. 


ജയിലില്‍ സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പൊലീസുകാര്‍ ഇവരെ പാര്‍പ്പിച്ചിരുന്ന സെല്ലിന് സമീപം എത്തുന്നത്. ഇവിടെ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമിച്ചത്. പിന്നാലെ പെട്ടന്ന് തന്നെ പ്രധാന ഗേറ്റിന്റെ ഭാഗത്തെത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. അഞ്ച് പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.

Post a Comment

Previous Post Next Post