റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രം ‘ഒറിജിനലി’ന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഒക്ടോബർ 23 വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവർ ഒരുമിച്ചെത്തി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം അറിയിക്കുന്ന വീഡിയോ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മാസ് മീഡിയയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി.
ഓൺലൈനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് ചിത്രം തിയറ്ററുകളിൽ കാണാൻ പ്രേക്ഷകരെ ക്ഷണിക്കുന്നതാണ് വീഡിയോ. സമയവുമായി കളിക്കാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘നമ്മൾ സമയവുമായി കളിച്ചാൽ സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന കൗതുകമുണർത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് സമ്മാനിക്കുക. ശ്രീനാഥ് ഭാസി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലിം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Post a Comment