തിരുവനന്തപുരം : കോവളം സ്പാ പീഡനക്കേസില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് അന്വേഷണം സംഘം തയ്യാറാക്കി. സ്പാകളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. വ്യാജ രേഖകളുണ്ടാക്കി ബംഗ്ലാദേശി യുവതികളെ കേരളത്തിലേക്ക് എത്തിക്കുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഗുണ്ടകളുടെ കാവലില്‍ സ്പാകള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെന്നും പൊലീസ് കണ്ടെത്തി. സ്പാകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനാണ് നീക്കം. കോവളത്തെ 16കാരിയെ പീഡിപ്പിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നുവെന്ന് എഡിജിപി പി വിജയന് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കി. സിറ്റി പോലീസ് കമ്മീഷണറും സൗത്ത് സോണ്‍ ഐജിയുമാണ് ലിസ്റ്റ് തയ്യാറാക്കിയത്.
കോവളത്തെ 16 കാരിയുടെ പീഡനം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി വിജയന് പറഞ്ഞു. വ്യാജ രേഖകളില്‍ ബംഗ്ലാദേശി യുവതികളെ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. സ്പാകളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന വഴികളില്‍ അന്വേഷണം നടത്തും. ഗുണ്ടകളുടെ കാവലില്‍ സ്പാകള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടെത്തിയതായും എഡിജിപി പറഞ്ഞു.

Post a Comment