ആശുപത്രികളിലെ മരുന്ന് ക്ഷാമം: സഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ


 തിരുവനന്തപുരം : ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ. കെവി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയിൽ ബഹളമായി.


അതേസമയം അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്ന് ഇല്ലാത്തതെന്നും ബാക്കി എല്ലാ മരുന്നിനും സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി കെ മുരളീധരൻ. പ്രതിപക്ഷം ഏജന്റുമാർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ആരോപണങ്ങൾ ഊതിവീർപ്പിച്ച കാര്യങ്ങൾ മാത്രമാണെന്നും മന്ത്രി പരിഹസിച്ചു. ഇതോടെ സഭയിൽ ബഹളമായി. പിന്നാലെ ആരോ​ഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രം​ഗത്തെത്തി. ഇങ്ങനെ ആണോ മന്ത്രി മറുപടി പറയേണ്ടതെന്നും പരിണിത പ്രജ്ഞനായ സ്പീക്കർ ഇങനെയാണോ സഭ നിയന്ത്രിക്കുന്നതെന്നും വിമർശിച്ചു.

Post a Comment

Previous Post Next Post