കർഷകർക്ക് ആശ്വാസം; വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ


 തിരുവനന്തപുരം : വനാതിർത്തിയിലുള്ള കർഷകർക്ക് ആശ്വാസം. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്.


ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. കാർഷിക വിളകൾക്കും ഇനി മുതൽ നഷ്ടപരിഹാരം അനുവദിക്കും. തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോയ്ക്ക് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. വന്യ ജീവി ആക്രമണം വ്യാപകമായ സാഹചര്യത്തിലാണ് വനം വകുപ്പ് ഇടപെടൽ.


വന്യജീവി ആക്രമണത്തിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയിൽ വർധന വരുത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബി ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.


Post a Comment

Previous Post Next Post