വിദ്യാർഥികൾക്കും കച്ചവടക്കാർക്കും വിൽക്കാനായി കഞ്ചാവ് മിട്ടായികൾ; കോഴിക്കോട് യുപി സ്വദേശി അറസ്റ്റിൽ


 കോഴിക്കോട് : വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിലായി. ഉത്തർപ്രദേശിലെ ​ഗൗര സ്വദേശി പിന്റു(31)വാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 872 ​ഗ്രാം കഞ്ചാവ് മിഠായി പിടിച്ചെടുത്തു. 


സ്കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു മിഠായികൾ ഒളിപ്പിച്ചിരുന്നത്. ഉത്തർപ്രദേശിൽനിന്നാണ് പ്രതി കഞ്ചാവ് മിഠായി എത്തിച്ചതെന്നും കോഴിക്കോട്ട് വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും വിൽക്കാനായാണ് കൊണ്ടുവന്നതെന്നും എക്സൈസ് പറഞ്ഞു.

Post a Comment

Previous Post Next Post