തിരുവനന്തപുരം: പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ്.
സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ നല്‍കിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരു മാസത്തിനകം സിബിഐയില്‍ ജോയിൻ ചെയ്യണം. കേന്ദ്ര ഡെപ്യൂട്ടേഷന് മുൻപ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ കുറ്റപത്രം സമർപ്പിച്ചേക്കും
എംഎല്‍എ ആയിരുന്ന സമയത്തെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസിന് പുറമെ മലയാള സിനിമയിലെ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥ കൂടിയാണ് ജി പൂങ്കുഴലി.

Post a Comment