സര്‍ക്കാര്‍ മെഡി. കോളജുകളില്‍ 800 ഡോക്ടര്‍മാരുടെ കുറവ്; ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ച്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ



തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയായി ഡോക്ടേഴ്സിന്റെ വൻ കുറവ്. എണ്ണൂറ് ഡോക്ടേഴ്സിനെ കേരളത്തിലെ 14 ജില്ലകളിലേക്കുമായി ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ കത്തയച്ചു.


നഴ്സസ് ഉള്‍പ്പെടെ ആയിരത്തി ഇരുന്നൂറിലധികം ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ഡിഎംഇയുടെ കത്തില്‍ സൂചിപ്പിക്കുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് ഡിഎംഇ കത്തയച്ചത് രണ്ടാഴ്ച മുൻപാണ്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാർ അടക്കമുള്ളവരുടെ ശമ്പളം പരിഷ്കരിക്കണമെന്നും. ആരോഗ്യ മേഖലയില്‍ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി എന്നും ഡിഎംഇ വ്യക്തമാക്കി. സൂപ്പർ സെപ്ഷ്യലിറ്റി വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ വേതനമടക്കം വർധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.


ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് നിയമനം ഉടൻ തന്നെ നടത്തിയില്ലെങ്കില്‍ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ താളം തെറ്റുന്ന സ്ഥിതിയിലേക്ക് വരും ദിവസങ്ങളില്‍ എത്താനുള്ള സാധ്യതയും ഉണ്ട്.

Post a Comment

Previous Post Next Post