ലോക് ഭവനിലെ സസ്യാഹാര നിബന്ധനക്കെതിരെ യൂത്ത് കോൺഗ്രസ്; 'ആരെന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല'

 


തിരുവനന്തപുരം : ലോക് ഭവനിലെ സസ്യാഹാര നിബന്ധനക്കെതിരെ യൂത്ത് കോൺഗ്രസ്. ചരിത്രത്തിൻറെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പ്യുവർ വെജ് ജാതികോയ്മയെ വീണ്ടും പ്രതിഷ്ഠിക്കാം എന്ന് വ്യാമോഹിക്കേണ്ടന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ വ്യക്തമാക്കി.


കേരളം തങ്ങളുടെ പരീക്ഷണശാല അല്ലെന്ന് ഗവർണർ ഓർക്കണം. ആരെന്തു കഴിക്കണം എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം ആരും സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല. നവോത്ഥാനത്തിന്റെ മണ്ണായ കേരളം മനുഷ്യനെ നിലപാടുകൾ കൊണ്ടാണ് അളക്കുന്നതെന്നും ബിനു ചുള്ളിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post