തിയേറ്ററുകളിൽ വൻ വിജയം നേടിയ നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ മേക്കിംഗ് വീഡിയോ ഏറെ ശ്രദ്ധനേടുന്നു. തിയറ്ററിൽ മാത്രമല്ല സെറ്റിലും ചിരിയുടെ നിറക്കൂട്ടുമായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ചിത്രം നിലവിൽ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. ഇതിനകം 9 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
ഓഗസ്റ്റ് 21ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം നടത്തിയിരുന്നു. 300 കോടി കളക്ഷൻ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്.

Post a Comment