അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര് പാര്‍ട്ടി ഡുഎക്സ് ലെ താരങ്ങളെ മുഴുവൻ അണിനിരത്തി പുതിയ പോസ്റ്റർ പുറത്ത്. രണ്ടു കയ്യിലും തോക്കുമായി നിൽക്കുന്ന ടൊവിനോയും ഒപ്പം സിനിമയിലെ മുഴുവൻ താരങ്ങളെയും പോസ്റ്ററിൽ കാണാം. യങ് ജനറേഷന് താരങ്ങളെയും മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമല്‍ നീരദ് ഇത്തവണ വരുന്നത്. ഇതിന് മുൻപ് പുറത്തിറങ്ങിയ എല്ലാ ക്യാരക്ടർ പോസ്റ്ററിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ - സി വൈബിലാണ്, 2012ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്ലര് പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോള്‍ഡന്‍ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചില്‍ ഡുഎക്സ് എന്നാല്‍ രണ്ട് എന്നും 'അവരുടെ' അല്ലെങ്കില്‍ 'അവരെ കുറിച്ച്' എന്നുമാണ് അര്‍ത്ഥമാക്കുന്നത്.
നസ്ലന്, കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Post a Comment