പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്, ഉളുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമെങ്കില്‍ പിണറായി രാജിവെക്കണം; ഷോണ്‍ ജോര്‍ജ്



കോട്ടയം: ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാം എങ്കില്‍ പിണറായി രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്.

പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ് പിണറായി. ഇതില്‍ കൂടുതല്‍ സഹായം പിണറായിക്ക് സംസ്ഥാന സർക്കാർ ചെയ്യാനില്ല.

പിണറായിക്കെതിരെ നടപടി എടുക്കാൻ ആകാത്ത അവസ്ഥ ആണ് കോണ്‍ഗ്രസിന്. വീഡി സതീശൻ ഗവണ്മെന്റ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസം ഇല്ല. കഴിഞ്ഞ 35 ദിവസം നടന്ന കാര്യങ്ങള്‍ അതാണ് വ്യക്തമായത്.

FIR ഇട്ട ശേഷവും പിണറായിയെ സഹായിക്കാൻ ആണ് സതീശൻ ശ്രമിച്ചത്. പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മില്‍ ഇല്ലേ. പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് സിപിഐഎം മാറി. സിപിഎം ഇടപെട്ടില്ല എങ്കില്‍ LDF ഇടപെടണമെന്ന് ഷോണ്‍ ആവശ്യപ്പെട്ടു.

ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം. അതാണ് പിണറായിയെ സതീശൻ സഹായിക്കുന്നത്. എല്ലാവരെയും കേട്ട ശേഷം ആണ് വിധി. ഇവർ രണ്ടല്ല ഒന്നാണ് എന്ന് ബോധ്യപ്പെടുത്തുന്നത് ആണ് നടപടി. പ്രാഥമിക അന്വേഷണം പറഞ്ഞു ദിവസങ്ങള്‍ ആയിട്ടും ഒരാളുടെ മൊഴി എടുക്കാൻ പോലും SIT തയാറായില്ല.

ഒത്തുകളി ആണ് കേസില്‍ നടക്കുന്നത്, ഹവാല എന്ന് കേട്ടാല്‍ ലീഗിന് വലിയ ഭയം ആണ്. അത് കൊണ്ട് കൂടിയാണ് പിണറായിയെ രക്ഷിക്കാൻ ശ്രമം നടന്നത്. സഖാവ് വിഎസ് ജീവിച്ചിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. കേസ് അങ്ങനെ നീണ്ടു പോകാൻ അനുവദിക്കില്ല. പിണറായിയെ ജയിലില്‍ അടക്കുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. അത് ബിജെപി പാലിക്കുമെന്നും ഷോണ്‍ ജോർജ് കൂട്ടിച്ചേർത്തു.


Post a Comment

Previous Post Next Post