കൊച്ചി: നടി ലക്ഷ്‌മിപ്രിയയ്‌ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌ത് നടി അൻസിബ ഹസൻ. ലക്ഷ്‌മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്യായം ഫയല്‍ ചെയ്‌തിരിക്കുന്നത്.
തൃപ്പൂണിത്തുറ കോടതിയെയാണ് അൻസിബ സമീപിച്ചിരിക്കുന്നത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെത്തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
അൻസിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍ പ്രതികരണവുമായി ലക്ഷ്‌മിപ്രിയ നേരത്തേ രംഗത്തെത്തിയിരുന്നു. ഇത്ര വേഗത്തില്‍ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എസിപിക്ക് നന്ദി. അൻസിബ വിചാരിച്ചാല്‍ തളരുന്ന ആളല്ല താനെന്നും അവർക്ക് പിന്നില്‍ മത വർഗീയവാദികള്‍ ഉണ്ടെന്ന് സംശയിക്കുന്നതായും ലക്ഷ്‌മിപ്രിയ പറഞ്ഞിരുന്നു. അൻസിബ നല്‍കിയ പരാതിക്ക് പിന്നില്‍ അജണ്ടയുണ്ട്. ജനുവരിയില്‍ എല്ലാം അവസാനിച്ചതാണ്. അൻസിബയ്‌ക്കെതിരെ പത്ത് കോടി രൂപ മാനനഷ്‌ടം ഫയല്‍ ചെയ്യുമെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു.

إرسال تعليق