കെഎസ്ആർടിസിയിലെ സൗജന്യ യാത്ര നടപ്പാക്കിയാലും ശമ്പളവും പെന്‍ഷനും മുടങ്ങില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി സിപി ജോൺ

 


കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടുമെന്ന ഉറപ്പുമായി ഗതാഗതമന്ത്രി സിപി ജോൺ. ജീവനക്കാരുടെ പെൻഷനും ശമ്പളവും തമ്മിൽ സാമ്പത്തികമായി ബന്ധമില്ലയെന്നും സൗജന്യ യാത്ര സർക്കാരിന്റെ പദ്ധതിയാണെന്നും അതിന് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെഎസ്ആർടിസിയിലെ മുഴുവൻ ബസുകളിലും സ്ത്രീ സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപ നഷ്ടം വരുമെന്ന് റിപ്പോട്ടുകൾ വന്നിരുന്നു. ഓർഡിനറി ബസിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടി നഷ്ടം വരും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയുടെ നഷ്ടമെന്നുമാണ് റിപ്പോർട്ടുകൾ.


തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇത് കെഎസ്ആര്‍ടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

أحدث أقدم