തിരുവനന്തപുരം: പുതിയ ആരോഗ്യമന്ത്രി രോഗികളുമായി വേണം ആദ്യം ചർച്ച നടത്തേണ്ടതെന്നും ഉദ്യോഗസ്ഥരുമായി അല്ലയെന്നും ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.
സിസ്റ്റം ശരിയാകാൻ ഉണ്ട്. പലതും പ്രശ്നങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണണം.ശക്തമായ വികസന പ്രവർത്തനങ്ങള്‍ക്ക് പുതിയ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജുകളുടെ മെഡിക്കല്‍ കോളേജ് ആണ് തിരുവനന്തപുരം. സ്ഥലപരിമിതി വലിയ പ്രശ്നമാണ്. ഉപകരണങ്ങളുടെ ക്ഷാമം ഇപ്പോഴും ഉണ്ട്. പുതിയ ഉപകരണങ്ങള്‍ എത്തുന്നതില്‍ കാലതാമസം ഉണ്ടെന്നും അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉപകരണങ്ങള്‍ എത്തുന്നതിനുള്ള അപേക്ഷകള്‍ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയുണ്ട്.
2023 ല്‍ പുതിയ ഉപകരണത്തിന് നല്‍കിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. ആശുപത്രികളില്‍ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ഉണ്ട്. പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ പോലും ആളില്ല. ശമ്പളം വളരെ കുറവാണ്. പല വാർഡുകളിലും ആവശ്യത്തിന് ജീവനക്കാരില്ലയെന്നും 60 രോഗികള്‍ക്ക് ഒരു നഴ്സ് ആണ് ഉള്ളതെന്നും ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി.
ചികിത്സാ പിഴവുകള്‍ക്ക് പലപ്പോഴും കാരണം ഇതാണ്. ചികിത്സ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഞാൻ എതിരാണെന്നും നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രോമാ കെയറുകള്‍ കൂടുതലായി തുടങ്ങണം. മെഡിക്കല്‍ കോളേജിലെ രോഗി ബാഹുല്യം കുറയ്ക്കാൻ ഇത് സഹായിക്കും. വളരെ അപൂർവമായാണ് ഡോക്ടർമാരെ ഭരണ മേഖലയില്‍ കൊണ്ടുവരുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡോക്ടർ സുനിലിനെ തെരഞ്ഞെടുത്തതില്‍ സന്തോഷം ഉണ്ടെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.

إرسال تعليق