മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റ്; പ്രധാന ആസൂത്രക സിന്ധു, കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ്



കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റ് നടത്തിയ കേസില്‍ അറസ്റ്റിലായ അലീനയുടെ ഭീഷണി സന്ദേശം പുറത്ത്.

കേസുമായി ബന്ധപ്പെട്ട് രഹസ്യ മൊഴി നല്‍കാൻ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്.

 പൊലീസില്‍ പരാതിപ്പെട്ടാല്‍ അയാള്‍ വിടില്ലെന്നും പണിതരുമെന്നും അലീന ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് ഗുണ്ടയായ ആണ്‍ സുഹൃത്തിന്റെ പേര് പറഞ്ഞെന്നാണ് പൊലീസിന്റെ സംശയം. അലീനയുടെ ആണ്‍ സുഹൃത്ത് ഗുണ്ട നേതാവാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്ത് എത്തിച്ച്‌ ലൈംഗികചൂഷണം നടത്തിയെന്ന കേസില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ്. വിസിറ്റിംഗ് വിസയില്‍ ദുബായില്‍ എത്തിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ ആവശ്യക്കാർക്ക് അയച്ചു നല്‍കി ഡീല്‍ ഉറപ്പിക്കും. ദൃശ്യങ്ങള്‍ പുറത്ത് പോകുമെന്ന ഭയത്തിലാണ് പലരും പരാതി പറയാത്തത് എന്നും പൊലീസ് പറയുന്നു.


പ്രധാന ആസൂത്രണം നടത്തിയിരിക്കുന്നത് സിന്ധുവാണെന്നും, പിടിയിലായ അലീന, സിന്ധുവിന്റെ ഏജന്റാണെന്നും കണ്ടെത്തല്‍.സിന്ധുവാണ് ദുബായിയില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്. അതിനായി കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നും മോഡലിംഗിന്റെയും ഫാഷൻ ഷോയുടെയും പേരില്‍ കൊണ്ടുപോകുകയും ദുബായിയില്‍ എത്തിച്ച്‌ നിർബന്ധിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യും.57 ദിവസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ വിദേശത്തേയ്ക്ക് അയക്കുന്നത്. അതിന് ശേഷം തിരിച്ചെത്തിക്കും. നിലവില്‍ പിടിയിലായിട്ടുള്ള മഞ്ജിമ, അലീന എന്നിവരാണ് യുവതികളെ ഇതിനായി കണ്ടെത്തുന്നത്.

Post a Comment

أحدث أقدم