ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസുകാരന് സസ്‌പെൻഷൻ



മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിനെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.

40 ഗ്രാം എം.ഡി.എം.എ-യുമായി കരിപ്പൂരില്‍ പിടിയിലായ ലഹരിക്കടത്ത് പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും കൊണ്ടോട്ടി എ.എസ്.പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ അച്ചടക്ക നടപടി.


ഇയാള്‍ക്കെതിരെ വകുപ്പുതലത്തില്‍ കൂടുതല്‍ തുടർനടപടികളുണ്ടാകുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ കരിപ്പൂർ സ്റ്റേഷനിലെ സി.പി.ഒ ധനേഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

Post a Comment

أحدث أقدم