അഡ്വാന്‍സ് ബുക്കിങ്ങിൽ ലിയോയുടെ റെക്കോർഡ് കാറ്റിൽ പറത്തി വാഴ 2; ഞായറാഴ്ച അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം നേടിയത് 5 കോടിയിലേറെ


 വാഴ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ദിനം ആഗോള കളക്ഷൻ 10.5 കോടിയാണ്. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും ചിത്രം മുന്നേറുകയാണ്. ആദ്യ ഞായറാഴ്ചയിലും ചിത്രം ഗംഭീര കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 5.04 കോടിയാണ് ചിത്രത്തിന് കേരളത്തില്‍ നിന്ന് മാത്രം അഡ്വാന്‍സായി ലഭിച്ചത്. ഞായറാഴ്ച മാത്രം ഏഴ് കോടിയിലേറെ ചിത്രം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റികളുടെ റിപ്പോർട്ട്. കേരള ബോക്‌സ് ഓഫീസില്‍ ആദ്യ ഞായറാഴ്ചയിലെ ഏറ്റവുമുയര്‍ന്ന അഡ്വാന്‍സ് സെയിലില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ വാഴ 2.


വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ 4.4 കോടി മറികടന്നാണ് വാഴ 2 മൂന്നാം സ്ഥാനം നേടിയത്. സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. 

Post a Comment

Previous Post Next Post