സിപിഐഎമ്മിന് എതിരെ ഗുരുതര ആരോപണവുമായി കെസി വേണുഗോപാൽ; സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന് ആരോപണം


 സിപിഐഎമ്മിന് എതിരെ ഗുരുതര ആരോപണവുമായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കുന്നുവെന്ന ആരോപണമാണ് കെസി വേണുഗോപാല്‍ ഉന്നയിച്ചത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നത് സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. പരാജയ ഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടിപി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.


തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ സ്ഥാനം മാലിന്യ കൊട്ടയിലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കണക്കുകള്‍ കൃത്യമായിട്ടുണ്ടെന്നും പറയുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 

Post a Comment

Previous Post Next Post