കായംകുളം ലൈംഗികാതിക്രമ കേസ്; പോലീസിനെതിരെ അതിജീവിത, പ്രതി ഭീഷണിപ്പെടുത്തിയെന്ന് നൽകിയ മൊഴി നൽകി എഫ്‌ഐആറിൽ ചേർത്തില്ലെന്ന് ആക്ഷേപം

 


കായംകുളം ലൈംഗികാതിക്രമം കേസിൽ പോലീസിനെതിരെ ആരോപണവുമായി അതിജീവിത. പ്രതി ഭീഷണിപ്പെടുത്തിയ വിവരം പൊലീസിനോട് പറഞ്ഞിട്ടും എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത ആരോപണമുന്നയിച്ചു. പ്രതി ഭീഷണിപ്പെടുത്തിയത് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ ചേര്‍ത്തില്ലെന്ന് അതിജീവിത പറഞ്ഞു. കായംകുളം പൊലീസ് ഇക്കാര്യം മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. 


അതേസമയം അതിജീവിതയുടെ വൈദ്യപരിശോധന ഇന്ന് നടത്തും. സംഭവത്തില്‍ പ്രതിയായ വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സവാദിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തി. മൂന്ന് വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടുത്ത ദിവസം മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.

Post a Comment

Previous Post Next Post