മണിപ്പൂരിൽ വീണ്ടും അശാന്തി; അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോടെ സുരക്ഷ വർധിപ്പിച്ചു


 മണിപ്പൂരിൽ വീണ്ടും അശാന്തി തുടരുകയാണ്. ഉക്രുലിൽ കുക്കി സായുധ സേനയുടെ ആക്രമണത്തിൽ നാഗ വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടു. 29 കാരനായ ഹോർഷോക്മി ജമാങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‌ പിന്നാലെ ഉക്രുൽ ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. അതിനിടെ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം തുടരുകയാണ്. ഇംഫാലിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ എന്നീ ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് മൂന്ന് ദിവസത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post