കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ടു. പാമ്പിനെ തുരത്താനാണ് തീയീട്ടത്. പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പരിസരത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീയിട്ടത്. ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. വനത്തോടു ചേര്‍ന്ന ഒറ്റനില വീട്ടില്‍വെച്ചാണ് കുട്ടിയ്ക്ക് പാമ്പു കടിയേറ്റത്.
തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ വെച്ച് തലയിണയ്ക്കുള്ളിൽ ഉണ്ടായിരുന്ന പാമ്പുകടിയേറ്റത്. അല്‍ജോയ്ക്കും സഹോദരന്‍ അനോഷിനും പാമ്പിന്റെ കടിയേറ്റിരുന്നു. അനോഷ് ചികിത്സയിലാണ്. അല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. ഇവിടെ വച്ചാണ് കുട്ടികൾക്ക് പാമ്പുകടിയേറ്റത്.

Post a Comment