തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. തിങ്കളാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം 118.26ദശലക്ഷം യൂണിറ്റ്.
അപ്രഖ്യാപിത പവര്‍കേട്ടില്‍ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ ഇന്നും കെഎസ്‌ഇബി ഉന്നതതല യോഗം ചേരും.
ചൂട് അതികഠിനമായി തുടരുന്നതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വന്‍ കുതിപ്പ്.ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി.118.26ദശലക്ഷം യൂണിറ്റാണ് ഇന്നലെ മാത്രം ഉപയോഗിച്ചത്.ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷ യൂണിറ്റ് എന്ന റെക്കോര്‍ഡ് ആണ് മറികടന്നത്. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5932 മേഗാ വാട്ട്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണവും തുടരുന്നു.ആലുവ തോട്ടക്കാട്ടുകരയില്‍ വൈദ്യുതി തടസപ്പെട്ടതോടെ നാട്ടുകാര്‍ കെഎസ്‌ഇബി ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധിച്ചു.

Post a Comment