തിരുവനന്തപുരം: കിണറ്റിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം കരിയത്താണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ളയാണ് (68) മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഭാസ്‌കരപിള്ള. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് നിർമാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്.
ആഴ്‌ചയില്‍ ഒരുദിവസം മാത്രമാണ് അദ്ദേഹം വീട്ടിലെത്തിയിരുന്നത്. മൂന്ന് ദിവസമായി ഭാസ്‌കരൻ പിള്ളയെ വീട്ടുകാർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment