കൊല്ലം: കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടർ ഏപ്രില്‍ 24ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
അതേസമയം സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടും. അതിനാല്‍ സംസ്ഥാനമാകെ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു.

Post a Comment