കൊച്ചി: പെരുമ്പാവൂരില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു.
അസം സ്വദേശിയായ നൂറുല്‍ ഹുസൈൻ ആണ് മർദ്ദനമേറ്റ് മരിച്ചത്. ഇയാള്‍ മുൻപും മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഇരിങ്ങോള്‍ ഭാഗത്തെ ഒരു പ്ലൈവുഡ് കമ്പനിയില്‍ മോഷണശ്രമം നടന്നു എന്നാരോപിച്ച് അവിടെയുള്ള തൊഴിലാളികള്‍ നൂറുല്‍ ഹുസൈനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment