സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍; 104-ാം വയസില്‍ ഇടുക്കി ന്യൂമാൻ എല്‍പി സ്കൂള്‍ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ത്രേസ്യാമ്മ

 


ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരി വോട്ട് രേഖപ്പെടുത്തി.


ഇടുക്കിയിലെ ന്യൂമാൻ എല്‍പി സ്കൂള്‍ ബൂത്തിലാണ് ത്രേസ്യാമ്മ വോട്ട് ചെയ്തത്. ഈ പ്രായത്തിലും വോട്ട് ചെയ്യാൻ എത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി മാറി.


അതേസമയം സംസ്ഥാനത്ത് ഉച്ച വരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 3 മണിവരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്.


140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.

Post a Comment

Previous Post Next Post