'ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പ്'; എന്താകും എങ്ങനെയാകും എന്നറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ



ആലപ്പുഴ: ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ‍.


മുൻ തെരഞ്ഞെടുപ്പിനേക്കാള്‍ വാശിയേറിയ തെരഞ്ഞെടുപ്പാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.


രാഷ്ട്രീയ സാഹചര്യം ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പാണ്. എല്ലാ കക്ഷികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. എന്താകും എങ്ങനെ ആകും എന്നറിയില്ല.


ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി പി പി ചിത്തരജ്ഞൻ ജയിക്കും. വീണ്ടും പിണറായി വിജയൻ അധികാരത്തില്‍ വരണം എന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


യുഡിഎഫില്‍ ആര് വരണം എന്ന് പറയുന്നില്ല. സതീശൻ അടക്കം എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. എൻഡിഎ വോട്ട് ശതമാനം കൂട്ടും. സീറ്റ് കിട്ടുവോ എന്ന് അറിയില്ല. കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Post a Comment

Previous Post Next Post