സ്പോര്‍ട്സില്‍ സ്ത്രീയും പുരുഷനും എന്നുള്ള തരംതിരിവ് ആവശ്യമുള്ളത് തന്നെയെന്നും സ്ത്രീകളെ അപേക്ഷിച്ച നോക്കിയാല്‍ കായിക ഇനങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ മേധാവിത്വം പുലര്‍ത്താന്‍ കഴിഞ്ഞേക്കുമെന്നും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍.
ഐഎംയുഎന്‍ ഫൗണ്ടര്‍ ആതിഥേയത്വം വഹിച്ച സംഭാഷണ പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു സൈന നെഹ്‌വാള്‍. "വളരെ ബുദ്ധിമുട്ടുള്ള ചോദ്യം" എന്നാണ് സൈന ലിംഗമാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത്. ഏതായാലും ഈ വിഷയത്തില്‍ നമ്മുടെ നിഗമനങ്ങളേക്കാള്‍ ആഴത്തിലുള്ള ധാരണ ആവശ്യമാണെന്നും താരം പ്രതികരിച്ചു.
പുരുഷന്‍ കളിക്കുകയാണെങ്കില്‍ ശാരീരികമായി ശക്തനായിരിക്കാം. അവന്‍ കൂടുതല്‍ കഠിനമായി അടിക്കാം. കൂടുതല്‍ നന്നായി ചാടാം. വേഗതയുള്ളവനാകാം. സൈന നെഹ്‌വാള്‍ പറഞ്ഞു. പുരുഷന്മാരുടെ സിംഗിള്‍സ്, വനിതാ സിംഗിള്‍സ് എന്നിവ പോലെ ഓരോ മത്സരങ്ങളിലും യഥാര്‍ത്ഥത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും നമ്മള്‍ മനസിലാക്കണം. -സൈന ചൂണ്ടിക്കാട്ടി. കായിക രംഗത്ത് ഞാന്‍ എത്തുന്നതിന് മുമ്ബ് ഇങ്ങനെയൊരു ചോദ്യത്തിന് ശരിയായ വിധത്തില്‍ ഉത്തരം നല്‍കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പുരുഷ-വനിത ശാരീരിക ശേഷി വ്യത്യസ്തമായതിനാല്‍ ലിംഗമാറ്റം കായികരംഗത്തും ഞാന്‍ കേട്ട വളരെ പുതിയ ഒരു കാര്യമാണെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു.

Post a Comment