കൊച്ചി: മൊബൈല്‍ ഷോറൂമില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. എടത്തല എൻഎഡി തൈപറമ്പില്‍ വീട്ടില്‍ സാനു സേവ്യറിനെ(34) ആണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 10ന് രാത്രിയാണ് സംഭവമുണ്ടായത്.
കടയുടെ മുൻ വശത്തുള്ള ഷട്ടറിൻ്റെ ലോക്ക് പൊളിച്ച് അകത്ത് അകത്തു കയറിയ ശേഷമായിരുന്നു മോഷണം. കൗണ്ടർ ഡ്രോയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിംഗിനായി കൊണ്ടുവന്ന 13 മൊബൈല്‍ ഫോണുകള്‍, സിസിടിവി ഡിവിആർ, മൊബൈല്‍ ചാർജറുകള്‍ എന്നിവയാണ് മോഷണം പോയതായി പറയുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്.
മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുള്‍ മുനീറിൻ്റെ നേതൃത്വത്തില്‍ വാഴക്കുളം ഇൻസ്പെക്ടർ അനീഷ് എ, എസ്‌ഐമാരായ എസ്.എൻ സുമിത, പി.എസ് ജോജി, പ്രദീപ് മോൻ, എഎസ്‌ഐമാരായ സി.ടി ഗിരീഷ് കുമാർ, പി.വി അനൂപ്, സീനിയർ സിപിഒമാരായ വർഗീസ് ടി വേണാട്ട്, അക്ബർ അലി, സിപിഒമാരായ വിമല്‍, ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment